തിരുവനന്തപുരം: ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകള്‍ക്ക് അടുത്ത അധ്യയന വര്‍ഷത്തേക്ക് ആവശ്യമായ പാഠപുസ്തകങ്ങള്‍ കൈറ്റ് വെബ്‌സൈറ്റ് വഴി സ്‌കൂളുകള്‍ക്ക് ഓണ്‍ലൈനായി ഇന്‍ന്റ് ചെയ്യാം. ഡിസംബര്‍ 21 നകം https://kite.kerala.gov.in/KITE/ എന്ന വെബ്‌സൈറ്റ് വഴി സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ ആവശ്യമായ പാഠപുസ്തകങ്ങള്‍ ഇന്‍ന്റ് നല്‍കണം. സര്‍ക്കാര്‍/ എയ്ഡഡ്/ ടെക്നിക്കല്‍ സ്‌കൂളുകളും, അംഗീകാരമുളള അണ്‍എയ്ഡഡ്/ സി.ബി.എസ്.ഇ/ നവോദയ സ്‌കൂളുകള്‍ക്കും, ഓണ്‍ലൈനായി ഇന്‍ഡന്റ് ചെയ്യാവുന്നതാണ്. 2021-22 അദ്ധ്യയന വര്‍ഷത്തില്‍ ഒന്നാം വാല്യം 288 ഉം രണ്ടാം വാല്യം 183 ഉം മൂന്നാം വാല്യം 20 ടൈറ്റിലുകളുമാണ് ഉളളത്. ഇൻഡന്റിംഗ് നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളടങ്ങുന്ന വിശദമായ സർക്കുലർ ജനറൽ എഡ്യൂക്കേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ലഭ്യമാണ്.
മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
തിരുവനന്തപുരം: കുട്ടികൾ ചോദ്യങ്ങൾ മനഃപാഠം പഠിച്ചുമാത്രം സ്കൂൾ...